തിരുച്ചിറപ്പള്ളിയെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച; ഇത്തവണ കവര്‍ച്ച നടന്നത് സഹകരണബാങ്കില്‍

By Web TeamFirst Published Nov 1, 2019, 2:50 PM IST
Highlights

തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുംഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. 

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുംഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. ലോക്കര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.

ഒക്ടോബര്‍ ഒന്നിനും തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം നടന്നിരുന്നു. അന്ന് ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയില്‍ നിന്ന് കോടികള്‍ മൂല്യമുള്ള സ്വര്‍ണമാണ് മോഷണം പോയത്. ഈ സംഭവത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായിരുന്നു. ഇവര്‍ കേരളത്തിലും കവര്‍ച്ച നടത്തിയിട്ടുള്ളവരാണെന്നും തമിഴ്നാട് പൊലീസ് പറഞ്ഞിരുന്നു. 

Read Also: തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണത്തില്‍ 6 പേര്‍ പിടിയില്‍; പിടിയിലായവര്‍ കേരളത്തിലും മോഷണം നടത്തി

ജ്വല്ലറി മോഷണത്തിന്‍റെ ആസൂത്രണം നെറ്റ്ഫ്ലിക്സ് സീരീസിനെ അധികരിച്ചാണ് നടന്നതെന്നും തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വന്‍ കൊള്ള പ്രതികള്‍ ആസൂത്രണം ചെയ്തത് നെറ്റ്ഫ്ലിക്സ് സീരീസായ മണിഹീസ്റ്റ് കണ്ടതിനുശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്നത്തെ കവര്‍ച്ചയുടെ ഞെട്ടലില്‍ നിന്ന് തമിഴ്നാട് ഇനിയും മുക്തമായിട്ടില്ല. അതിനിടെയാണ് വീണ്ടും തിരുച്ചിറപ്പള്ളിയില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. 

Read Also: തമിഴ്നാട് ബാങ്ക് കൊള്ള പ്ലാന്‍ 'മണി ഹീസ്റ്റി'ല്‍ നിന്ന്; 13 കോടിയുടെ സ്വര്‍ണം തട്ടിയ 'പ്രൊഫസര്‍'

click me!