
ചെന്നൈ: പുതുച്ചേരിയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജി വച്ചേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി നാരായണസ്വാമി. സഭ ചേരുന്നതിന് മുമ്പ് നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാവിലെ പാർട്ടി യോഗം ചേർന്ന് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞത്. കേവലഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സ്ഥിതിയിലാണ് പ്രതികരണം.
രണ്ട് എംഎൽഎമാർ കൂടി രാജി വച്ചതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗബലം 12 ആയിരുന്നു. ഭരണപക്ഷത്ത് നിന്ന് ആറ് പേരാണ് ഇതിനോടകം രാജിവെച്ചത്. പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് എൻആർ കോൺഗ്രസിന് ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളും ഉണ്ട്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എൻ ആർ കോൺഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam