
ദില്ലി: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് സൂചന. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.
നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോയെന്നാണ് അമരീന്ദർ സിംഗിന്റെ നിലപാട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona