
ദില്ലി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്ജ്യോത് സിങ് സിദ്ദു തല്ക്കാലം പിൻലിക്കാൻ സാധ്യത. സിദ്ദു മുന്നോട്ട വെച്ച ചില ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രിചരൺജിത് സിംഗ് ചന്നി ഉറപ്പ് നൽകിയതായി സൂചന. ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അറിയിച്ചതായാണ് വിവരം. ഇതോടെയാണ് സിദ്ദു രാജി പിൻവലിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വന്നത്. അതേ സമയം മന്ത്രിമാരെ മാറ്റില്ല. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല.
കോൺഗ്രസ് വിടുന്നതായി അമരീന്ദർ സിംഗ്, എന്നാൽ ബിജെപിയിൽ ചേരാനില്ല
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.
അമരീന്ദർ ദില്ലിയിലേക്ക്, തിരക്കിട്ട നീക്കവുമായി ബിജെപിയും; കർഷകരെ ഒപ്പം നിർത്താൻ പുതിയ തന്ത്രം
അതിനിടെ കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കി. ഇന്നലെ അമിത് ഷായെ കണ്ട ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കണ്ടെങ്കിലും ബിജെപിയിൽ ചേരില്ല, എന്നാൽ കോൺഗ്രസ് വിടുന്നുവെന്നാണ് അമരീന്ദറിന്റെ പ്രസ്താവന. കർഷകസമരം തീർക്കാനുള്ള ഒരു ബ്ളൂപ്രിൻറ് അമരീന്ദർ അമിത് ഷായ്ക്കു നല്കി എന്നാണ് സൂചന. ഇതംഗീകരിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പാർട്ടി അമരീന്ദർ പ്രഖ്യാപിക്കും. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ അപമാനിക്കുകയാണെന്നും അമരീന്ദർ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam