Asianet News MalayalamAsianet News Malayalam

അമരീന്ദർ ദില്ലിയിലേക്ക്, തിരക്കിട്ട നീക്കവുമായി ബിജെപിയും; കർഷകരെ ഒപ്പം നിർത്താൻ പുതിയ തന്ത്രം

അമരീന്ദർ സിംഗിലൂടെ കർഷക സമരം അവസാനിപ്പിക്കാൻ ബിജെപി തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാ​ഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം.  

bjp is making a hasty move to end the farmers' strike through amarinder singh.
Author
Delhi, First Published Sep 28, 2021, 4:40 PM IST

ദില്ലി: പഞ്ചാബ് (Punjab) കോൺ​ഗ്രസിൽ (Congress) പ്രതിസന്ധി തുടരുന്നതിനിടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് (Amarinder Singh ) ദില്ലിയിലേക്ക് (Delhi)  തിരിച്ചു. അമരീന്ദർ സിംഗിലൂടെ കർഷക സമരം (Farmers Protest) അവസാനിപ്പിക്കാൻ ബിജെപി (BJP) തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാ​ഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം.  അമരീന്ദർ സിം​ഗ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചിരുന്നു.

അമരീന്ദറിനെ മുന്നിൽ നിറുത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്തുകയാണ് ബിജെപി. അമരീന്ദർ സിം​ഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിം​ഗിന് ഹീറോ പരിവേഷം കൊടുക്കുക. അമരീന്ദറിനെ പാർട്ടിയോട് ചേർത്തുനിർത്തി കർഷകരെയും ഒപ്പം നിർത്തുക. ഇതിനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് സൂചന. 

താങ്ങുവിലയ്ക്ക് പ്രത്യേക നിയമം എന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് സൂചനയുണ്ട്. നിയമം സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. ആ നിലപാടിൽ മാറ്റം വരുത്തുകയും മറ്റ് ചില നീക്കങ്ങൾ കൂടി നടത്തുകയും ചെയ്യാമെന്ന തീരുമാനത്തിലാണ് ബിജെപി ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം. ഇതിനിടെ, ആം ആദ്മി പാർട്ടിയുടെ നീക്കവും രാഷ്രീയവൃത്തങ്ങൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അരവിന്ദ് കെജ്രിവാൾ നാളെ പഞ്ചാബിലേക്ക് പോകുന്നുണ്ട്. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച നവ്ജ്യോത്സിം​ഗ് സിദ്ദു ആം ആദ്മിയിലേക്ക് പോകുകയാണോ എന്ന ചർച്ചയും സജീവമാണ്. 

Read Also: പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു

Follow Us:
Download App:
  • android
  • ios