'വിവാഹ സമ്മാനങ്ങൾ വേണ്ട, കർഷകർക്ക് സംഭാവന നൽകൂ', പ്രതിഷേധത്തിനൊപ്പം ചേർന്ന് പഞ്ചാബിലെ വധൂവരന്മാരും

Web Desk   | Asianet News
Published : Dec 09, 2020, 10:35 AM IST
'വിവാഹ സമ്മാനങ്ങൾ വേണ്ട, കർഷകർക്ക് സംഭാവന നൽകൂ', പ്രതിഷേധത്തിനൊപ്പം ചേർന്ന് പഞ്ചാബിലെ വധൂവരന്മാരും

Synopsis

വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹത്തിൽ സമ്മാനങ്ങൾക്ക് പകരം, കർഷകരെ പിന്തുണക്കാൻ സംഭാവനകൾ നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബിലെ കുടുംബം.

ദില്ലി: ദിവസങ്ങളായി ദില്ലിയിലെ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി സാമൂഹിക രാഷ്ട്രീയ സിനിമാ സാംസ്കാരികരം​ഗത്തെ നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഇതിനിടെ പഞ്ചാബിലെ ഒരു കുടുംബം മുഴുവൻ തങ്ങൾ കർഷകർക്കൊപ്പമാണെന്ന് അറിയിച്ചിരിക്കുകയാണ്. 

വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹത്തിൽ സമ്മാനങ്ങൾക്ക് പകരം, കർഷകരെ പിന്തുണക്കാൻ സംഭാവനകൾ നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബിലെ കുടുംബം. സംഭാവന സ്വീകരിക്കാൻ ഇവർ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന തുക കർഷകർക്ക് പുതപ്പും, ഭക്ഷണസാധനങ്ങളും വാങ്ങാൻ ഉപയോഗിക്കുമെന്നാണ് ഈ കുടുംബം പറയുന്നത്. 

''വിവാഹ സമ്മാനങ്ങൾ നൽകുന്നതിന് പകരം ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് സംഭാവനകൾ നൽകൂ. ഈ പണം കർഷകർക്ക് അത്യാവശ്യമുള്ള ഭക്ഷണം, തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ ഉപയോ​ഗിക്കും'' - വിവാഹ സൽക്കാരത്തിനിടെ അനൗൺസർ പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ വൈറലാണ്. ചണ്ഡിഖഡിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള മുക്സ്തറിലാണ് കർഷകർക്കായി സംഭാവനപ്പെട്ടിയുമായി ഈ വിവാഹം നടന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ