ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ ലയിക്കുന്നു? പിഎൻബി, കാനറ ബാങ്ക്, എസ്ബിഐ ബാങ്കുകൾ ലയിപ്പിക്കുന്നുവെന്ന വാർത്ത വ്യാജം, മുന്നറിയിപ്പുമായി കേന്ദ്രം

Published : Jun 30, 2026, 05:04 PM IST
Bank merging fake news

Synopsis

ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയെന്ന രീതിയിലാണ് ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഔദ്യോഗിക അറിയിപ്പോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഈ പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയെന്ന രീതിയിലാണ്  ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഈ ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഔദ്യോഗിക അറിയിപ്പോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

പി.എൻ.ബി, കനറ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകൾ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇംഗ്ലീഷ് പത്രവാർത്തയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്. ഒരു മാധ്യമവും ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ട് വിഭാഗം അറിയിച്ചു. ബാങ്കിങ് സംബന്ധമായ ഇത്തരം സുപ്രധാന വിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ റിസർവ് ബാങ്കിന്റെയോ, ബന്ധപ്പെട്ട ബാങ്കുകളുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ആശ്രയിക്കുണമെന്നും സ്തുതകൾ പരിശോധിക്കാതെ ഇത്തരം വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് 6 വർഷം, പിറന്നത് 3 പെൺമക്കൾ, 26കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്, കുഴിച്ചിട്ട തല കണ്ടെത്തിയത് തെരുവുനായ
ഓപ്പറേഷൻ ടൈ​ഗർ-3: ശിവസേന ഉദ്ധവ് വിഭാ​ഗത്തിന് വൻ തിരിച്ചടി, ആദിത്യയുടെ 'വലംകൈ' ഷിന്ദേ വിഭാ​ഗത്തിനൊപ്പം; പൊട്ടിത്തെറിച്ച് ആദിത്യ താക്കറെ