
പഞ്ചാബ് : അഗ്നിപഥ് പദ്ധതിക്കെതിരെ(agnipath project) പ്രമേയം (resolution)പാസാക്കി പഞ്ചാബ് നിയമസഭ(punjab niyamasabha). മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. അഗ്നിപഥ് യുവാക്കൾക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയം പറയുന്നു. ജീവിതം സേനക്കായി സമർപ്പിക്കുന്ന യുവാക്കൾക്കിടയിൽ പദ്ധതി അസംതൃപ്തിക്ക് കാരണമാകും. അഗ്നി പദ്ധതി സർക്കാർ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
അഗ്നിപഥിനെ അനുകൂലിച്ച മനീഷ് തിവാരിയെ തള്ളി കോൺഗ്രസ്; അഭിപ്രായം വ്യക്തിപരം; പദ്ധതി ദേശവിരുദ്ധമെന്ന് നേതൃത്വം
ദില്ലി: അഗ്നിപഥ് പദ്ധതിയെ(agnipath project) അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ(maneesh tiwari) നിലപാട് തള്ളി നേതൃത്വം. പദ്ധതിയെ അനുകൂലിക്കുന്നത് മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് മാത്രമെന്നാണ് കോൺഗ്രസ്(congress) നേതൃത്വത്തിൻറെ നിലപാട്.അഗ്നിപഥ് ദേശവിരുദ്ധവും, യുവാക്കളോട് കടുത്ത അനീതി കാട്ടുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു. അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു
അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
അഗ്നിവീര്‍ ആകാനുള്ള യുവാക്കളുടെ പ്രതികരണം അതിശയിപ്പിക്കുന്നത്: എയർ മാർഷൽ സൂരജ് കുമാർ ഝാ
അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചു എന്നും എയർ മാർഷൽ സൂരജ് കുമാർ ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നത്. ഇത് രണ്ടു വർഷത്തിൽ 4500 ആയി ഉയരും. പ്രതിഷേധങ്ങൾ വന്നതു പോലെ അവസാനിച്ചത് ഇതിനു പിന്നിൽ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിൻറെ സൂചനയാണെന്നും എയർമാർഷൽ സൂരജ്കുമാർ ഝാ പറഞ്ഞു. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ പലതും അജ്ഞത കൊണ്ടോ പ്രേരണ കൊണ്ടോ ആയിരുന്നു. നിക്ഷിപ്ത താല്പര്യക്കാരായിരുന്നു അതിനു പിന്നിൽ. പ്രതിഷേധങ്ങൾ വന്നപോലെ തന്നെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ രജിസ്ട്രേഷൻ തുടങ്ങിയ ശേഷമുള്ള പ്രതികരണവും ജനങ്ങൾ ഇത് അംഗീകരിച്ചു എന്നതിന് തെളിവാണെന്ന് സൂരജ് കുമാർ ഝാ പറഞ്ഞു.
യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നത്. നാലു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാൽ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത് സൂരജ് കുമാർ ഝാ പറയുന്നു.
"അഗ്നിവീർ വായുവിലൂടെ, വ്യോമസേനയില്‍ ഓഫീസർ റാങ്കിന് താഴെയുള്ള സൈനികരില്‍ കൂടുതല്‍ യുവാക്കള്‍ വരുമെന്നാണ് പ്രതീക്ഷ. രണ്ടാമതായി, ഞങ്ങൾ അവരെ വ്യത്യസ്തമായ രീതിയിൽ പരിശീലിപ്പിക്കും. അതിലൂടെ അവരുടെ അന്തർലീനമായ സാങ്കേതിക വൈദഗ്ധ്യം ഞങ്ങൾ പ്രയോജനപ്പെടുത്തും.
ഇന്നത്തെ യുവാക്കൾക്ക് കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതൽ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാൽ ഐഎഎഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും.
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെക്കുറിച്ചുള്ള ചർച്ചകൾ കാർഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. സേനകളുടെ പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശത്തില്‍ നിന്നാണ് ഇത്.