ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് വിജയം, ഒഡീഷയിൽ ബിജെഡി ലീഡ് ചെയ്യുന്നു

Published : Jun 03, 2022, 02:44 PM IST
ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് വിജയം, ഒഡീഷയിൽ ബിജെഡി ലീഡ് ചെയ്യുന്നു

Synopsis

ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡിയുടെ അളക മൊഹന്തി  17000 വോട്ടിന് ലീഡ് ചെയ്യുകയാണ്.. 


ദില്ലി: ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് (Pushkar Singh Dhami) വൻ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്ഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഖട്ടിമയിൽ തോറ്റ ധാമിക്ക് മത്സരിക്കാൻ ചമ്പാവതിൽ ജയിച്ച കൈലാഷ് ഗെഹ്തോറി രാജിവക്കുകയായിരുന്നു. ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബിജെഡിയുടെ അളക മൊഹന്തി  17000 വോട്ടിന് ലീഡ് ചെയ്യുകയാണ്.. ബിജെപിയുടെ രാധാറാണി പാണ്ഡയും കോൺഗ്രസിന്റെ കിഷോർ പട്ടേലുമായിരുന്നു എതിരാളികൾ. BJD MLA കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്.

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ