പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് മകളുടെ മകൻ; സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം

Published : Feb 09, 2025, 07:34 PM IST
പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് മകളുടെ മകൻ; സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം

Synopsis

കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ വിസമ്മതിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഹൈദരാബാദ്:  വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. സ്വന്തം വീടിനുള്ളിൽ വെച്ച് മകളുടെ മകനാണ് കൊലപാതകം നടത്തിയത്. സ്വത്തം വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ജനാർദൻ റാവുവിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നം പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രത്രിയായിരുന്നു സംഭവം. പ്രതിയായ ആർ കീർത്തി തേജയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കി അടുത്തിടെയാണ് കീർത്തി തേജ മടങ്ങിയിയെത്തിയത്. ഹൈദരാബാദ് നഗരത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി സോമാജിഗുഡയിലുള്ള റാവുവിന്റെ വീട്ടിലെത്തി.

അമ്മ ചായ എടുക്കാൻ പോയ സമയത്ത് റാവുവും പേരക്കുട്ടിയും തമ്മിൽ സ്വത്തിനെച്ചൊല്ലി ത‍ർക്കമുണ്ടാവുകയും കത്തിയെടുത്ത് റാവുവിനെ കുത്തുകയുമായിരുന്നു. കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ വിസമ്മതിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കുത്തുന്നതിനിടെ തടയാൻ ശ്രമിച്ച തേജയുടെ അമ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
കന്യാസ്ത്രീയെ വളഞ്ഞ് പോൺ താരത്തിന്‌റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് വിദ്യാർഥികൾ, അശ്ലീല പരാമ‍‍ർശം; വീഡിയോക്കെതിരെ വിമർശനം