ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് : ആർബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

By Web TeamFirst Published Sep 28, 2022, 10:03 PM IST
Highlights

ഗുജറാത്ത് ഹൈക്കോടതിയാണ് നവംബർ 15 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം.

മുംബൈ : 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ മുൻ ഡിജിപി ആർബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയാണ് നവംബർ 15 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കെതിരായ കുറ്റം. ജൂൺ 25 ന് അഹമ്മദാബാദിൽ വച്ചാണ് ശ്രീകുമാറിനെ ഗുജറാത്ത് പൊലീസിലെ എടിഎസ് അറസ്റ്റ് ചെയ്തത്. 

അയോധ്യയിലെ പള്ളിപൊളിക്കൽ, ഗുജറാത്ത് കലാപം; ഹർജികൾ തീർപ്പാക്കി, കോടതിയിൽ നടന്നത്

ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്. കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ ഗുജറാത്ത് മോദി സർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

കലൂർ കൊലപാതകം; പൊലീസിന്റെ കണ്ണുവെട്ടിക്കാൻ രൂപമാറ്റം വരുത്തി മുഖ്യപ്രതി, ഒടുവില്‍ പിടിയിൽ

 

click me!