
ചെന്നൈ: തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിയുടെ എതിരാളിയായി നടിയും ശരത് കുമാറിന്‍റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി സൂചനകള്‍. ശരത് കുമാറിന്‍റെ പാർട്ടി കഴിഞ്ഞയാഴ്ച ബിജെപിയിൽ ലയിച്ചതിന് പിന്നാലെയാണ് രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
മോദിയുടെ കന്യാകുമാരി റാലിയിൽ രാധികയും ശരത് കുമാറും വേദിയിൽ ഉണ്ടായിരുന്നു. ഇത് വലിയ രീതിയില്‍ മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. തമിഴ്‍നാട്ടില്‍ സൂപ്പര്‍താരങ്ങള്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ബിജെപി വേദിയില്‍ ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയായിരുന്നു.
മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹമുള്ളതിനാലാണ് ബിജെപിക്കൊപ്പം നില്‍ക്കാൻ തീരുമാനിച്ചതെന്ന് നേരത്തേ ബിജെപിയിലേക്ക് വരുന്ന സമയത്ത് ശരത് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
2019ൽ മൂന്നര ലക്ഷത്തോളം വോട്ടുകൾക്ക് കനിമൊഴി ജയിച്ച സീറ്റാണ് തൂത്തുക്കുടി. ഇവിടെ കനിമൊഴിയെ നേരിടുകയെന്നത് തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും. ഈ വെല്ലുവിളി ലഘൂകരിക്കാൻ താരസാന്നിധ്യം കൊണ്ടാകുമോ എന്ന പരീക്ഷണത്തിനായിരിക്കും ബിജെപി മുതിരുന്നത്.
Also Read:- നടൻ ശരത് കുമാറിന്‍റെ പാർട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam