
ദില്ലി: ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് വിലയിരുത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർ എഫ് എഫ് വിലയിരുത്തി. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ദില്ലിയിൽ സി ജെ പി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ അടിമുടി വീഴ്ച്ചയെന്നാണ് ആർ എ എഫ് വിലയിരുത്തൽ. വിദ്യാഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുൻപ് മതിയായ നിർദേശങ്ങളും ചുമതലയും നൽകുന്നതിലും വീഴ്ച്ചയുണ്ടായി. സ്വയം സുരക്ഷയില്ലാതെ സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു. ഇനിയൊരു നിർദേശമുണ്ടാകും വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താൻ ആ ർ എഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി. ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെ കുറിച്ച് പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സി ആർ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർ എം എൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam