രാഘവ് ഛദ്ദ പുറത്തേക്ക്? രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് നീക്കി ആം ആദ്മി പാർട്ടി; പകരം അശോക് മിത്തൽ ഉപ നേതാവ്

Published : Apr 02, 2026, 03:04 PM IST
Raghav Chadha

Synopsis

രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി ആം ആദ്മി പാർട്ടി. അശോക് മിത്തലാകും പകരം ഉപ നേതാവ്.

ദില്ലി: ആം ആദ്മി പാർട്ടിയിൽ തർക്കം. രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി. ഇതുസംബന്ധിച്ച് രാജ്യസഭാ സെക്രട്ടേറിയറ്റിന് പാർട്ടി കത്തുനൽകി. രാഘവിന് പകരം പഞ്ചാബിൽനിന്നുള്ള എംപി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡർ ആക്കണമെന്നും എഎപി കത്തിൽ അഭ്യർഥിക്കുന്നു. എഎപിയുടെ പട്ടികയിൽ ഉൾപ്പെടുത്തി രാജ്യസഭയിൽ രാഘവ് ഛദ്ദയ്ക്ക് സംസാരിക്കാൻ സമയം അനുവദിക്കേണ്ടതില്ലെന്നും കത്തിൽ എ എ പി ആവശ്യപ്പെട്ടു.

പുതിയ രാജ്യസഭ ഉപ നേതാവ് സ്ഥാനത്തേക്ക് അശോക് മിത്തലിനെയാണ് എഎപി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി എഎപി പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിലും മീറ്റിങ്ങുകളിലും രാഘവ് ഛദ്ദയുടെ അഭാവം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ആം ആദ്മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകിയിരിക്കുന്നത്.

പഞ്ചാബിൽ നിന്നുള്ള ഏഴ് പേരും ദില്ലിയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പടെ പാർട്ടിക്ക് നിലവിൽ രാജ്യസഭയിൽ 10 അം​ഗങ്ങളാണുള്ളത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ തന്നെ പാർട്ടിയിൽ സജീവമാണ്. 2012ൽ ദില്ലി ലോക്പാൽ ബില്ലിൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകൻ നിത്യരോ​ഗി, മന്ത്രവാദി നിർദേശിച്ചത് നരബലി, 13-കാരിയായ സ്വന്തം മകളെ ബലി നൽകി അമ്മ, മൂന്ന് പേർ അറസ്റ്റിൽ
അസമിൽ വാക്പോര് മുറുകുന്നു; അടിയ്ക്ക് തിരിച്ചടിയുമായി നേതാക്കൾ, കളത്തിലിറങ്ങി മോദിയും രാഹുലും പ്രിയങ്കയും