രാജ്യത്ത് കർഷകർക്ക് അവഗണന: മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനാകുന്നില്ല-രാഹുൽഗാന്ധി

By Web TeamFirst Published Jul 1, 2022, 2:17 PM IST
Highlights

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്

വയനാട് : രാജ്യത്ത് കർഷകർക്കും (farmers) കൃഷിക്കും(agriculture) അവഗണയെന്ന് രാഹുൽ ഗാന്ധി എം പി(rahul gandhi mp). കർഷകന്‍റെ അധ്വാനം വൻകിടക്കാരുടെ കൈകളിൽ എത്തിക്കുകയായിരുന്നു കാർഷിക നിയമങ്ങളുടെ ലഷ്യം. വൻകിട ബിസിനസുകാരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു. എന്നാൽ ഇതിനെതിരെ ഒരു ചോദ്യം പോലും ഉയരുന്നില്ല. എന്നാൽ കർഷകന്‍റെ ചെറിയ വായ്പകളിൽ പോലും കർശന നടപടി സ്വീകരിക്കുന്നു. സർഫാസി നിയമപ്രകാരം ആയിരക്കണക്കിന് കർഷകർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മനുഷ്യ മൃഗ സംഘർഷം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനാകുന്നില്ലെന്നും രാഹുൽഗാന്ധി എം പി പറഞ്ഞു. ഫാർമേഴ്സ് ബാങ്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

എം പി ഓഫിസ് ആക്രമിക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽഗാന്ധി വയനാട്ടിൽ എത്തുന്നത്. ഫാർമേഴ്സ് ബാങ്ക് ഉദ്ഘാടന പരിപാടിക്ക് ശേഷം കളക്ടറേറ്റിൽ സംഘടിപ്പിച്ച രണ്ട് ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു. ശേഷം സുൽത്താൻ ബത്തേരി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ചിട്ടുള്ള ബഹുജന സംഗമത്തിൽ പങ്കെടുക്കും. ഈ യോഗത്തിൽ ഓഫിസ് ആക്രമണത്തിനെതിരെയുള്ള നിലപാട് ഉണ്ടായേക്കും. 

രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. 

click me!