കർഷക നിയമം കീറി കുപ്പത്തൊട്ടിയിലെറിയും: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

By Web TeamFirst Published Oct 4, 2020, 2:46 PM IST
Highlights

ആറ് വർഷമായി പ്രധാനമന്ത്രി മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊവിഡ് കാലത്ത് കാർഷിക നിയമങ്ങൾ തിരക്കിട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു

ദില്ലി: കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയുമെന്ന് രാഹുൽ ഗാന്ധി. പഞ്ചാബിലെ മോഗയിൽ കോൺഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഈ നിയമത്തിൽ രാജ്യത്തെ കർഷകർ സന്തുഷ്ടരാണെങ്കിൽ പിന്നെന്തിനാണ് അവർ രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആറ് വർഷമായി പ്രധാനമന്ത്രി മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊവിഡ് കാലത്ത് കാർഷിക നിയമങ്ങൾ തിരക്കിട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും ചർച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് പരസ്യ ചർച്ച നടത്താതിരുന്നത്? ആറ് വർഷമായി മോദി നുണ പറയുന്നു. കർഷകർക്കും, പാവപ്പെട്ടവർക്കുമായി കേന്ദ്ര സർക്കാർ ഇതുവരെ  ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 
 

click me!