
കോഴിക്കോട്: യുഎഇയിൽ നവംബറിൽ ചേര്‍ന്ന മന്ത്രിതല യോഗത്തിൽ സ്മിത മേനോൻ പങ്കെടുത്തതിനെതിരായ പരാതിയിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യം.
സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തിൽ അനുമതി ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരിക്കുന്നു.
സ്മിത മേനോൻ ഇരുന്നത് വേദിയിൽ അല്ലെന്ന് ആവർത്തിച്ച മുരളീധരൻ അവരുടെ ഫേസ്ബുക്ക് പോസ്റ്റും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വായിച്ചു. കഴിഞ്ഞ നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല യോഗത്തിൽ വി മുരളീധരനൊപ്പം സ്മിതാ മേനോൻ എന്ന സ്ത്രീ പങ്കെടുത്തതിനെതിരെ എൽജെഡി നേതാവ് സലീം മടവുരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. സ്മിത നയതന്ത്ര സംഘത്തിലുണ്ടായിരുന്നില്ലെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതി.
എന്നാൽ PR ഏജന്റ് എന്ന നിലയിൽ ആണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്റെ വിശദീകരണം. ആർക്കും പങ്കെടുക്കാവുന്ന ഓപ്പൺ കോൺഫറൻസ് ആയിരുന്നു അതെന്നും ചിലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam