
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും.തെരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിശദമാക്കിയാണ് സുപ്രീംകോടതിയിൽ ഉപഹർജി നൽകിയിട്ടുള്ളത്. ചോദ്യങ്ങൾക്ക് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ മറുപടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളിലെ വിവിധ സംശയങ്ങളിൽ കമ്മിഷനിൽ നിന്ന് വ്യക്തത തേടുകയാണ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും. എസ്ഐആറുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള തീരുമാനം കമ്മീഷൻ കൂട്ടായി എടുത്തതാണോയെന്നതാണ് ഹർജിയിലെ പ്രധാന ചോദ്യം. ഫോം 6ലെ മാറ്റങ്ങളും ഇറോനെറ്റ്, ഇസിഐനെറ്റ് എന്നീ സംവിധാനങ്ങളിലെ നിയന്ത്രണം സംബന്ധിച്ചും വിശദീകരണം ആവശ്യപ്പെടുന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ ഹർജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam