
ദില്ലി: പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്‍റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കാരെ കൊല്ലാൻ ഭീകരവാദികളെ അയച്ച അതേ പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയെ മോദി സർക്കാർ സ്വീകരിക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോപണം. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചപ്പോൾ, പാകിസ്ഥാനിലേക്കുള്ള നദീജല പ്രവാഹം തടയാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രിയാണ് മുസാദിക് മസൂദ് മാലിക്. നവംബർ 20 മുതൽ 22 വരെ നടക്കുന്ന എസ്‌സിഒ സാംസ്കാരിക സംവാദത്തിൽ പങ്കെടുക്കാനാണ് മുസാദിക് മാലിക് ഇന്ത്യയിലെത്തുന്നത്. പാകിസ്ഥാനോട് മോദിക്കും ബിജെപിക്കും സ്നേഹം കൂടുകയാണെന്നും ഇത് പലപ്പോഴായി പുറത്തു വരികയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യദ്രോഹവും വഞ്ചനയുമാണ് ആർഎസ്എസിന്‍റെയും ബിജെപിയുടെയും സിരകളിലെന്നും കോൺഗ്രസ് ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മസൂദ് മാലിക്. 2023 മെയ് മാസത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് മന്ത്രിയാണ് മാലിക്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് പാക് വാർത്താവിതരണ മന്ത്രി തരാറിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മാലിക് ഭീഷണി മുഴക്കിയത്.
"പാകിസ്ഥാന് അവകാശപ്പെട്ട വെള്ളത്തിൽ ഇടപെടാൻ ശ്രമിക്കുന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും" എന്നായിരുന്നു ഭീഷണി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതു വരെ, കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമുണ്ടാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
ദില്ലിയാണ് പ്രഥമ എസ്‌സിഒ (SCO) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയിൽ കല, വാസ്തുവിദ്യ, സാഹിത്യം, മത-തത്ത്വചിന്താ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും പ്രദർശനങ്ങളും സാംസ്കാരിക പരിപാടികളും നടക്കും.
जिस पाकिस्तान ने आतंकी भेजकर भारतीयों की हत्या करवाई, अब मोदी सरकार उसी पाकिस्तान के मंत्री का स्वागत करेगी और बिरयानी खिलाएगी।
मोदी सरकार के बुलावे पर पाकिस्तान का मंत्री मुसादिक मलिक SCO के सभ्यता संवाद में आ रहा है। ये वही मुसादिक है, जिसने इसी साल जून में भारत को हाथ काटने की धमकी दी थी।
नरेंद्र मोदी और BJP का पाकिस्तान प्रेम वक्त-वक्त पर सामने आता रहा है। कभी मोदी अचानक से पाकिस्तान पहुंच गए थे, तो अब भारत से नफरत करने वाले मुसादिक की खातिरदारी में लगे हुए हैं।
देशद्रोह और गद्दारी BJP-RSS के रग-रग में बसी है।
— Congress (@INCIndia) November 16, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam