മഥുരയിൽ സ്ട്രാറ്റജി യോ​ഗം, പങ്കെടുക്കുന്നത് ഉന്നത നേതാക്കൾ; അയോധ്യക്ക് ശേഷം യുപിയിൽ കൃഷ്ണ ജന്മഭൂമി അജണ്ടയാക്കാൻ ബിജെപി

Published : Nov 16, 2026, 05:12 PM IST
noida international airport jewar inauguration 2026 pm modi yogi adityanath up development sabka sath sabka vikas

Synopsis

നാളെ യോ​ഗം പൂർത്തിയായ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ദേശീയ നേതാക്കൾ, യുപിയിലെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പങ്കെടുക്കുന്നതാണ് മഥുരയിലെ സ്ട്രാറ്റജി യോ​ഗം.

ദില്ലി: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ കൃഷ്ണ ജന്മഭൂമി വിഷയം അജണ്ടയാക്കാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. നിർണായക തീരുമാനം സ്ട്രാറ്റജി യോ​ഗത്തിൽ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. വിഷയം ഏറ്റെടുക്കാൻ താഴേത്തട്ടിലെ പ്രവർത്തകർ ഏറെ നാളായി ആവശ്യപ്പെടുന്നുവെന്ന് നേതാക്കൾ അറിയിച്ചു. നാളെ യോ​ഗം പൂർത്തിയായ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ദേശീയ നേതാക്കൾ, യുപിയിലെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പങ്കെടുക്കുന്നതാണ് മഥുരയിലെ സ്ട്രാറ്റജി യോ​ഗം. നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 42% വോട്ട് ലഭിക്കാൻ സാധ്യതയെന്ന് അഭിപ്രായ സര്‍വേ പുറത്തുവന്നിരുന്നു. യുവാക്കളടക്കം 38% സമാജ്‌വാദി പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തെ പിന്തുണക്കുന്നു. രാമജന്മഭൂമി, ക്ഷേത്ര നിർമാണം തട്ടിപ്പ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.

അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകി. ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിലെ പങ്കാളികളുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസാധ്യത സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചത്.

സഖ്യകക്ഷികളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി പൊരുതി ബിജെപിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ആവശ്യപ്പെട്ട അത്രയും സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി (എസ്‌പി). സംസ്ഥാനത്തെ 403 നിയമസഭ സീറ്റുകളിൽ 181 എണ്ണത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ്, സംസ്ഥാനത്ത് ഇന്ത്യ മുന്നണിക്ക് ഭരണം കിട്ടിയാൽ സർക്കാരിൽ തുല്യ പങ്കാളിത്തവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ മുതിർന്ന നേതാക്കളുമായി തെരഞ്ഞെടുപ്പ് സാഹചര്യം കെസി വേണുഗോപാൽ ചർച്ച ചെയ്തു. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായിട്ടില്ല. ഇതിൻ്റെ ചർച്ചകൾ വൈകാതെ തുടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 വർഷത്തെ ദാമ്പത്യത്തിന് വിരാമം, ടിവികെ മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വേർപിരിയുന്നു
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: നേതൃയോഗത്തിന് പിന്നാലെ സൂചന നൽകി കോൺഗ്രസ് നേതൃത്വം; സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കും