ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ടുപയോ​ഗിച്ചു, രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

By Web TeamFirst Published Nov 5, 2022, 3:39 PM IST
Highlights

രാഹുൽ ​ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബെം​ഗളൂരു: ജോഡോ യാത്രക്ക് അനുവാദമില്ലാതെ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിലെ ​ഗാനം ഉപയോ​ഗിച്ചതിനും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയടക്കം മൂന്ന് പേർക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസ്. ബെം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയായ  എംആർടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളാ‌യ നവീൻ കുമാറാണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും അധികൃതർ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ​ഗാനങ്ങളുടെ പകർപ്പാവകാശം.

രാഹുൽ ​ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജയറാം രമേശിനെയും സുപ്രിയയെയും ബെം​ഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനൽ ​ഗൂഢാലോചന‌യടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രാഹുൽ മൂന്നാം പ്രതിയാണ്. പ്രമോഷണൽ ​ഗാനമായി അനുമിതിയില്ലാതെ ഉപയോ​ഗിച്ചെന്നും പരാതിയിൽ പറയുന്നു.  സംഭവത്തിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ കോൺ​ഗ്രസിനെ പരിഹസിച്ച് രം​ഗത്തെത്തി. 

എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി

സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ  പൂർത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു.  യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോൺഗ്രസ് 10 പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമാ താരം പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ തുടങ്ങിയവർ ജോഡോ യാത്രയിൽ അണിചേർന്നിരുന്നു.  എൻസിപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഇതിനകം ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി രം​ഗത്തെത്തി. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോൾ പാർട്ടി പുതുജീവൻ ലഭിക്കുമെന്നാണ് കോൺ​ഗ്രസിന്റെ കണക്കുകൂട്ടൽ. 

click me!