ദില്ലിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി

Published : Oct 06, 2026, 08:11 PM ISTUpdated : Oct 06, 2026, 08:32 PM IST
rahulgandhi

Synopsis

കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്ത് പൊലീസ്.

ദില്ലി: ​ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കോൺ​ഗ്രസ് എംപിമാരെ ഉൾപ്പെടെ പ്രതിഷേധിച്ചവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. ആകാശവാണി ഭവന് മുന്നിലായിരുന്നു പൊലീസ് നടപടി. പൊലീസ് വാഹനത്തിൽ നിന്ന് തിരികെയിറങ്ങാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയും ചെയ്തു. എന്നാൽ ജനലിലൂടെ പുറത്തിറങ്ങാനുള്ള ശ്രമം ഫലം കണ്ടില്ല. പ്രിയങ്ക ഗാന്ധി വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.

ഇന്ത്യ സംഖ്യ നേതാക്കളെ 15ന് കാണാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. തുടര്‍ന്നായിരുന്നു പൊലീസ് നടപടി. നാളെ തന്നെ കാണണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കമ്മീഷനെ കണ്ട് നിലപാട് അറിയിക്കുന്നതിൽ അപാകതയില്ലെന്ന് കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രം, രൂക്ഷ വിമർശനവുമായി ബിജെപി
തമിഴ്‌നാട്ടിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വൻ ദുരന്തം; എട്ട് പേർക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്