
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ കോൺഗ്രസില്ലാത്ത ഫെഡറൽ സഖ്യ നീക്കത്തിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനവും പരിഹാസം. ഭാരത് ജോഡോയാത്രയുമായി തെലങ്കാനയിലുള്ള രാഹുൽ ഗാന്ധി, കെ സി ആറിന്‍റെ പാർട്ടിയായ ബി ആർ എസുമായി കോൺഗ്രസിന് സഖ്യമുണ്ടാകില്ലെന്നും പ്രഖ്യാപിച്ചു. ബി ആർ എസ് ദേശീയപാർട്ടിയാണോ ഗ്ലോബൽ പാർട്ടിയാണോ എന്നും രാഹുൽ ചോദിച്ചു. ഗ്ലോബൽ പാർട്ടിയാണെങ്കിൽ ചൈന, യു കെ തെരഞ്ഞെടുപ്പിലുമടക്കം ബി ആർ എസ് മത്സരിക്കൂ എന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ പരിഹസിച്ചു. ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസില്ലാതെ കഴിയില്ലെന്നും കോൺഗ്രസിന്‍റെ ആശയം കൊണ്ട് മാത്രമെ ബി ജെ പിയെ പരാജയപ്പെടുത്താനാകൂ എന്നും രാഹുൽ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം അന്‍പത് ദിവസം പൂര്‍ത്തിയാക്കിയാണ് തെലങ്കാനയിലേക്ക് കഴിഞ്ഞ ദിവസം കടന്നത്. സംസ്ഥാനത്ത് കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും സംവദിച്ചാണ് യാത്ര മുന്നേറുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും ഇതിനെടെ രാഹുൽ കണ്ടിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് (നാളെ) ഹൈദരാബാദ് നഗരത്തിലേക്ക് രാഹുലിന്‍റെ ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാർമിനാറിൽ ദേശീയ പതാക ഉയർത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടി പി സി സി പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി, പാർലമെന്‍റ് അംഗം എൻ ഉത്തം കുമാർ റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമർക്ക, മധു യാസ്‌കി ഗൗഡ് എന്നിവരുൾപ്പെടെ സംസ്ഥാന പ്രധാന നേതാക്കളെല്ലാം തെലങ്കാനയിലെ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.