രാഹുൽ ​ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തിന് രാഷ്ട്രീയ അനുമതിയില്ല?, പുതിയ വിവാദം

Published : May 25, 2022, 04:27 PM ISTUpdated : May 25, 2022, 04:29 PM IST
രാഹുൽ ​ഗാന്ധിയുടെ ലണ്ടൻ സന്ദർശനത്തിന് രാഷ്ട്രീയ അനുമതിയില്ല?, പുതിയ വിവാദം

Synopsis

ലണ്ടൻ സന്ദർശിക്കാൻ അദ്ദേഹം രാഷ്ട്രീയ അനുമതി വാങ്ങിയിട്ടില്ലെന്ന് അടുത്തവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു. ലണ്ടൻ സന്ദർശന വേളയിൽ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനകൾ വാർത്തകളിൽ ഇടം നേടിയിരുന്നു.

​ദില്ലി: കോൺഗ്രസ് മുൻ  അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ബ്രിട്ടൻ സന്ദർശനത്തെച്ചൊല്ലി പുതിയ വിവാദം. രാഹുൽ ​ഗാന്ധിയുടെ ബ്രിട്ടൻ സന്ദർശനത്തിന് രാഷ്ട്രീയ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പുതിയ വിവരം. ലണ്ടൻ സന്ദർശിക്കാൻ അദ്ദേഹം രാഷ്ട്രീയ അനുമതി വാങ്ങിയിട്ടില്ലെന്ന് അടുത്തവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു. ലണ്ടൻ സന്ദർശന വേളയിൽ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. യുകെ ലേബർ പാർട്ടി നേതാവും ജെറമി കോർബിനുമൊത്തുള്ള രാഹുലിന്റെ ഫോട്ടോ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരിന് കാരണമായിരുന്നു. ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയ കോർബിനുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിന് കാരണം. 

യു കെയിലെ മുൻ ലേബർ പാർട്ടി നേതാവായ ജെർമി കോർബിയാൻ ഇന്ത്യാ വിരുദ്ധനും ഹിന്ദു വിരുദ്ധനുമാണെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ വാദം. കോർബിയാന്റെ മുൻ പ്രസ്താവനകളിൽ ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയെ അമിത് മാളവ്യയിലൂടെ ബിജെപി വിമർശിച്ചത്.

ജെറമി കോർബിനൊപ്പം രാഹുൽ ഗാന്ധി, ചിത്രം വിവാദമാക്കി ബിജെപി, മോദിയുടെ ചിത്രവുമായി കോൺഗ്രസും

എന്നാൽ അമിത് മാളവ്യയെ അതേ ഭാഷയിൽ തിരിച്ചടിച്ച കോൺഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രതിരോധം. കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല വിഷയത്തിൽ ബിജെപി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം