കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി; ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് വിവരം തേടി രാഹുൽ ഗാന്ധി

Published : May 07, 2026, 06:48 AM IST
rahul gandhi, KC

Synopsis

മുഖ്യമന്ത്രിക്കായുള്ള തർക്കത്തിൽ ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല.  

ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണു​ഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അണമുറിയാത്ത ശൗര്യം, ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം; അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത
പശ്ചിമബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കും; ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോ​ഗം ഇന്ന്