വിദേശ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു; കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ

Published : May 31, 2023, 12:54 PM IST
വിദേശ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു; കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ

Synopsis

ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽ​ഗാന്ധി പരിഹസിച്ചു.

ദില്ലി: വിദേശ രാജ്യ സന്ദർശനങ്ങളിൽ രാഹുൽ ​ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോ​ദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂർ പറഞ്ഞു. അമേരിക്കയിലെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ മോദിക്കെതിരെ രാഹുൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. 

ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽ​ഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും അടക്കമുള്ള എല്ലാ മഹാരഥൻമാരും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിച്ചതെന്നും രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താക്കൂർ രാഹുലിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്.  

e Date Actions ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കൽ; ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണം; രാഹുല്‍

നേരത്തെ, ലണ്ടൻ സന്ദർശനത്തിലും രാഹുൽ മോദിക്കെതിരെ വിമർശനുന്നയിച്ചിരുന്നു. ബിജെപിയെ വിമർശിച്ച രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് ലോക്സഭയിലടക്കം ബിജെപി പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. 

രാഹുല്‍ഗാന്ധി അമേരിക്കയില്‍, സന്ദർശനം പത്ത് ദിവസം, യുഎസിലെ ഇന്ത്യാക്കാരുമായി സംവദിക്കും, വിവരങ്ങൾ അറിയാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി,`തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവ്'; പ്രശംസിച്ച് കേന്ദ്ര മന്ത്രിസഭ
ലക്ഷ്യം 10 ലക്ഷം കോടി രൂപ! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ നീക്കം; സര്‍ക്കാര്‍ ഭൂമിയും ആസ്തികളും വിറ്റഴിക്കാന്‍ നീക്കം ഊര്‍ജിതം