എങ്ങനെയാണ് ഇത് നടപ്പാക്കുന്നത്  എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും അറിയില്ല. ജാഗ്രതയില്ലാതെ ഇത് നടത്തരുതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. 

ദില്ലി: ലോക്സഭാ സീറ്റുകള്‍ വ‍ർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും അറിയില്ല. 
ജാഗ്രതയില്ലാതെ ഇത് നടത്തരുതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. 

രാഹുല്‍ഗാന്ധി അമേരിക്കയില്‍, സന്ദർശനം പത്ത് ദിവസം, യുഎസിലെ ഇന്ത്യാക്കാരുമായി സംവദിക്കും, വിവരങ്ങൾ അറിയാം

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തില്‍ എടുത്തു വേണം ഇത് നടപ്പാക്കാൻ. ഇത്തരം ചർച്ചകള്‍ ശ്രദ്ധ തിരിച്ച് വിടാന്‍ ഉളള ശ്രമം കൂടിയാണ്. ഇന്ത്യയിലെ യഥാർത്ഥ പ്രശ്നങ്ങള്‍ വിലക്കയറ്റം പോലുള്ളവയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ചെങ്കോലും, നമസ്കരിക്കുന്നതും പോലുള്ള നാടകങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

ചിലർ അറിവുള്ളവരായി നടിക്കും, മോദി അതിലൊരാൾ, എല്ലാം അറിയാമെന്നാണ് ഭാവം, ദൈവത്തെ വരെ പഠിപ്പിക്കും; രാഹുൽ​ഗാന്ധി

ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിൽ അതീവജാ​ഗ്രത വേണമെന്ന് രാഹുൽ