
ദില്ലി: രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി. ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ രാഹുൽ ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങിവരാം’ എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. രാഹുൽ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam