രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം

By Web TeamFirst Published Jun 19, 2020, 6:40 AM IST
Highlights

ലോക്ഡൗണിനിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും സാമ്പത്തിക പ്രതിസന്ധിയും വിഷയമാക്കി സർക്കാരിനെതിരെ സജീവമാകാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. 

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം. ആഘോഷം വേണ്ടെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്കും ഉൾപ്പെടെയുള്ള കിറ്റ് നല്‍കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. 

ലോക്ഡൗണിനിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും സാമ്പത്തിക പ്രതിസന്ധിയും വിഷയമാക്കി സർക്കാരിനെതിരെ സജീവമാകാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. അതിർത്തിയിലെ
സംഘർഷത്തിലും രാഹുൽ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തുന്ന വിഷയത്തിൽ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല.

1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും  കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുല്‍ ഗാന്ധി 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നു. എന്നാല്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഈ സ്ഥാനം രാജിവച്ചു.
 

click me!