വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം: മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് പരിഹാസം

Published : Nov 03, 2026, 07:10 PM IST
PM Modi Rahul

Synopsis

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു.

ദില്ലി: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിജെപി പരിഹാസം കടുപ്പിച്ചു.

വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റുന്നു, പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി..തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി കടുപ്പിക്കുന്നതിനിടെയാണ് മോദിക്കെതിരെ അതേ ആയുധം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രയോഗിച്ചത്. വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അങ്ങനയല്ലെന്ന് തെളിയിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്താണ് പരസ്യ സംവാദത്തിനുള്ള പുതിയ വെല്ലുവിളി. ആരാണ് ദേശദ്രോഹി, ആര്‍ക്കാണ് വിദേശ ശക്തികളുമായി ബന്ധം, ഏത് തരം ബന്ധമാണത്, ഭയപ്പെടാതെ തുറന്നു പറയൂ.. ഒരു മേശക്കപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കാമെന്നും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും കേള്‍ക്കട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു.

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടായിരുന്നു വിവാദത്തില്‍ ബിജെപിയുടെ കടന്നാക്രമണം. ഈ മാസം 16 മുതല്‍ 19 വരെ രാഹുല്‍ അമേരിക്കന്‍ പര്യടനത്തിലായിരിക്കുമെന്നും ഇപ്പോള്‍ വോട്ട് ചോരിയല്ല സ്വന്തം ചില ദൗര്‍ബല്യങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമമെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ട്വിറ്ററില്‍ പരിഹസിച്ചു. 16 മുതല്‍ 19 വരെ ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമായി രാഹുല്‍ ഗാന്ധിക്ക് പരിപാടികളുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളും സൂചന നല്‍കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ല'; സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി
'രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു, ഈ മാസം 16 മുതൽ 19 വരെ'; ആരോപണവുമായി ബിജെപി