സ്ത്രീകൾക്ക് മാസം 2000 രൂപ! ഗൃഹലക്ഷ്മി പദ്ധതി ഉദ്ഘാടനത്തിന് രാഹുലും പ്രിയങ്കയും എത്തും

Published : Aug 14, 2023, 01:26 PM ISTUpdated : Aug 14, 2023, 01:51 PM IST
സ്ത്രീകൾക്ക് മാസം 2000 രൂപ! ഗൃഹലക്ഷ്മി പദ്ധതി ഉദ്ഘാടനത്തിന് രാഹുലും പ്രിയങ്കയും എത്തും

Synopsis

സ്ത്രീകൾക്ക് 2000 രൂപ വീതം മാസം ഓണറേറിയം നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി.

ബംഗ്ലൂരു : കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. സ്ത്രീകൾക്ക് 2000 രൂപ വീതം മാസം ഓണറേറിയം നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. കോൺഗ്രസിന്‍റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ടത് ഗൃഹലക്ഷ്മി പദ്ധതിയായിരുന്നു. ബെലഗാവിയിൽ വച്ചാകും പദ്ധതിയുടെ പ്രധാന ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുക. സംസ്ഥാനത്തെമ്പാടും 11,000 ഇടങ്ങളിൽ സമാന്തരമായും പദ്ധതി ഉദ്ഘാടനം നടക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരെ പദ്ധതിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. 

'വരം കിട്ടാനല്ലല്ലോ, വോട്ട് കിട്ടാനല്ലേ സന്ദർശനം, എൻഎസ്എസിനോട് പിണക്കമില്ല', 'മാസപ്പടി'യിൽ മിണ്ടാതെ മടക്കം

ASIANET NEWS

 

 

 

PREV
Read more Articles on
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്