
സൂറത്ത്: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്തിലെ കോടതിയില്‍ ഹാജരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. "എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്' എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.
കോടതിയില്‍ ഹാജറാകുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു, 'ഭയം ഇല്ലാത്തതാണ് എല്ലാ നിലനില്‍പ്പിന്‍റെയും രഹസ്യം' എന്നാണ് രാഹുല്‍ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്.
കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു- എന്ന് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചിരുന്നു.
വിവാദ പരാമര്‍ശത്തിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗം പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നേരത്തെ 2019 ഒക്ടോബറിലും രാഹുല്‍ ഗാന്ധി ഇതേ കേസില്‍ കോടതിയില്‍ ഹാജറായിരുന്നു, അന്ന് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ വാദിച്ചത്. അതേ സമയം രാഹുലിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam