രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനം: യാത്രയുടെ അജണ്ട വ്യക്തമാക്കണമെന്ന് ബിജെപി; വിമർശനവുമായി സുധാംശു ത്രിവേദി

Published : Nov 12, 2026, 02:24 PM IST
BJP, rahul gandhi

Synopsis

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ഇന്ത്യ വിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ചോദിച്ചു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയുടെ അജണ്ട വ്യക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തെക്കുറിച്ചാണ് ബിജെപി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. വിദ്യാർത്ഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യ വിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ചോദിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പ്രചാരണത്തിനിറങ്ങാതെ രാഹുൽ ഗാന്ധി വിദേശത്ത് കറങ്ങുന്നത് എന്തുകൊണ്ടാണെന്നും സുധാംശു ത്രിവേദി വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിൽ നരസിംഹ റാവുവിനെ അവഗണിച്ചെന്ന് വിമർശനം; അതൃപ്തി പരസ്യമാക്കി പൃഥ്വിരാജ് ചവാനും റാവുവിന്റെ കുടുംബവും
കുൽഗാമിൽ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരാക്രമണം; പിന്നിൽ ലഷ്കർ ഇ ത്വയ്യിബ എന്ന് സൂചന, കാണാതായ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ