`പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ'; പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി

Published : Jun 09, 2026, 05:29 AM IST
rahu; gandhi, pinarayi vijayan

Synopsis

പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രം​ഗത്തെത്തി.

ദില്ലി: പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രം​ഗത്തെത്തി. എല്ലാ വിമർശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവർത്തിക്കുകയാണ് ഡിഎംകെ.

പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്ക്കെതിരായ സമീപനത്തിലും കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രം​ഗത്തെത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ചർച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും രാഹുൽ ​ഗാന്ധി യോ​ഗത്തെ അറിയിച്ചു. ഡിഎംകെയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം യോ​ഗത്തിലുയർന്നു.

ഡിഎംകെ മുന്നണിവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനർജിയും അഖിലേഷ് യാദവും അടക്കം നേതാക്കൾ യോ​ഗത്തിൽ പറഞ്ഞു. കോൺ​ഗ്രസ് ചർച്ച നടത്തി ഡിഎംകെയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. പല സംസ്ഥാനങ്ങളിലും സീറ്റുകൾ പിടിച്ചുവാങ്ങിയശേഷം കോൺ​ഗ്രസിന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകുന്നില്ലെന്ന് അഖിലേഷ് യാദവും തേജസ്വിയാദവും ആഞ്ഞടിച്ചു. പിണറായി വിജയനെതിരെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രസ്താവനകൾ നടത്തിയത് ഖേദകരമെന്നും ജോൺബ്രിട്ടാസും ഡി രാജയും യോ​ഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി പ്രത്യേക ചർച്ച നടത്തി തർക്കം പരിഹരിക്കാമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി
പരാതി നല്‍കി ബാങ്ക് മാനേജർ, മുൻ കേന്ദ്ര മന്ത്രിയുടെ മകൾ മുഖത്തടിച്ചു, കേസെടുത്ത് പൊലീസ്