തുടക്കമിട്ട് അഖിലേഷ് യാദവ്, ഏറ്റുപിടിച്ച് ഇടതുപാർട്ടികളും; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കി രൂക്ഷവിമർശനം

Published : Jun 09, 2026, 12:22 AM IST
rahul gandhi tmc bengal election assam election bjp win democracy vote theft criticism mamata banerjee

Synopsis

ദില്ലിയിൽ നടന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിൽ കോൺഗ്രസിനെതിരെ സഖ്യകക്ഷികൾ രൂക്ഷവിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനമില്ലായ്മയാണ് പ്രധാനമായും ചർച്ചയായത്. ഭിന്നതകളെ തുടർന്ന് ഡിഎംകെ, എഎപി തുടങ്ങിയ പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, ഇനിമുതൽ രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാൻ സഖ്യം തീരുമാനിച്ചു.

ദില്ലി: ദില്ലിയിൽ നടന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിൽ കോൺഗ്രസിനെതിരെ സഖ്യകക്ഷികൾ രൂക്ഷവിമർശനമുയർത്തി. ഇതോടെ പ്രതിപക്ഷ നിരയിലെ ആഭ്യന്തര ഭിന്നതകൾ പുറത്തായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തെ സഖ്യകക്ഷികൾ കടന്നാക്രമിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയിൽ സഖ്യകക്ഷികൾക്കിടയിൽ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ തങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതായും സഖ്യകക്ഷികൾ ആരോപിച്ചു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇടതുപാർട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. വർഷത്തിലൊരിക്കൽ മാത്രം യോഗം ചേരുന്ന രീതി ഫലപ്രദമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും തനിക്ക് കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ഇൻഡ്യാ സഖ്യം യോഗം ചേരാൻ തീരുമാനിച്ചു. അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ വെച്ച് നടക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലും സംയുക്ത നീക്കങ്ങൾ ഉണ്ടാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻ സഖ്യം തീരുമാനിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ഇൻഡ്യാ സഖ്യം ആവശ്യപ്പെട്ടു. വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കാനും തീരുമാനമായിട്ടുണ്ട്.

കോൺഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ വിട്ടുനിന്നത്. പഞ്ചാബിൽ കോൺഗ്രസുമായുള്ള നേരിട്ടുള്ള രാഷ്ട്രീയ മത്സരം കാരണമാണ് എഎപി യോഗത്തിനെത്താതിരുന്നത്. ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തപ്പോൾ ഉദ്ദവ് താക്കറെ, ഹേമന്ത് സോറൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിഷേധങ്ങളെ വകവെച്ചില്ല, ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിൻ്റെ നിർണായക നീക്കം; 47 വർഷത്തെ വിലക്ക് മായ്‌ച്ചു, ഇനി മദ്യം വിൽക്കാം
'ഈ പോക്കാണെങ്കിൽ വൈകാതെ കാറിനുള്ളിലായിരിക്കും യോഗം നടക്കുക'; ഇന്ത്യ സഖ്യത്തെ പരിഹസിച്ച് ബിജെപി