
ദില്ലി: തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ നിരവധി വിദ്യാർത്ഥികൾ കൊവിഡ് കാലത്ത് പരീക്ഷകള്‍ നടത്താന്‍ പോകുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ മോദി രാജ്യത്തെ കളിപ്പാട്ട കേന്ദ്രമാക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
"ജെഇഇ-നീറ്റ് പരീക്ഷ എഴുതുന്നവര്‍ മോദിയോട് ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ (പരീക്ഷാ പേ ചര്‍ച്ച), മോദി ഇവിടെ കളിപ്പാട്ടങ്ങളുടെ മേല്‍ ചര്‍ച്ച നടത്തുന്നു" രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മൻ കി ബാത്തല്ല വിദ്യാര്‍ത്ഥികളുടെ പക്ഷത്ത് നിന്നും എന്ന ഹാഷ് ടാഗോട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Read Also: ആഘോഷങ്ങളിൽ കരുതൽ വേണം; കളിപ്പാട്ട നിർമ്മാണത്തിൽ 'ആത്മനിർഭരത' കൈ വരിക്കണമെന്നും മോദി
കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി ഇന്നത്തെ മൻ കി ബാത്തിൽ പറഞ്ഞിരുന്നു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ പങ്ക് താരതമ്യേന കുറവാണെന്നും ഇത് മെച്ചപ്പെടുത്താൻ നമ്മൾ പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. കമ്പ്യൂട്ടർ ഗെയിമുകളുടെ കാര്യത്തിലും ആത്മനിർഭർ ആകണമെന്നും മോദിയുടെ ആഹ്വാനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam