രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത കുടുംബങ്ങളെയും ജനപ്രതിനിധികളെയും കാണും

Published : Jun 29, 2023, 07:38 AM ISTUpdated : Jun 29, 2023, 07:41 AM IST
രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്; കലാപബാധിത കുടുംബങ്ങളെയും ജനപ്രതിനിധികളെയും കാണും

Synopsis

കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രാഹുലിന്റെ സന്ദർശനം സർക്കാർ തടസ്സപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഹ് ആവശ്യപ്പെട്ടു.

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. കലാപബാധിത മേഖലകളായ ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രാഹുലിന്റെ സന്ദർശനം സർക്കാർ തടസ്സപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഹ് ആവശ്യപ്പെട്ടു.

മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്‍റെ സന്ദര്‍ശനമെന്നും, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കലാപത്തിന്‍റെ ആദ്യനാളുകളില്‍ സുരക്ഷ കാരണം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നില്ല. അതേസമയം, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുക്കി വിഭാഗം അറിയിച്ചു. കലാപത്തിന്‍റെ ആസൂത്രകനാണ് മുഖ്യമന്ത്രിയെന്നും, ഇരട്ടമുഖം അംഗീകരിക്കില്ലെന്നും കുക്കി വിഭാഗം പ്രതികരിച്ചു. മുഖ്യമന്ത്രിയെ മാറ്റാതെ ചര്‍ച്ചക്കില്ലെന്ന് സംയുക്ത ട്രൈബല്‍ ഫോറവും പ്രതികരിച്ചു. 

Also Read: വിവാഹ വീട്ടിലെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും, മകളുടെ അടക്കം മൊഴിയെടുക്കും

മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. മെയ് 3ന് ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ