ചൈന വിഷയം ചര്‍ച്ച ചെയ്തില്ല; പ്രതിരോധ സമിതി യോഗത്തില്‍നിന്ന് രാഹുല്‍ഗാന്ധി ഇറങ്ങിപ്പോയി

By Web TeamFirst Published Jul 14, 2021, 11:20 PM IST
Highlights

യോഗത്തില്‍ ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
 

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ബുധനാഴ്ച മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചത്. യോഗത്തില്‍ ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.

വരുന്ന മഴക്കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ചൈന വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രതിപക്ഷ കക്ഷികളുടെ സമവായത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തി. ഇന്ധന വിലവര്‍ധന, വിലക്കയറ്റം, വാക്‌സീന്‍ കുറവ്, തൊഴിലില്ലായ്മ, റഫാല്‍ കരാര്‍ തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കും. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറിയതായി രാഹുല്‍ ഗാന്ധി നേരത്തെയും ഉന്നയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!