ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി മേൽവസ്ത്രം ധരിച്ച് രാഹുൽ ​ഗാന്ധി; ജാക്കറ്റല്ലെന്ന വിശദീകരണവുമായി കോൺ​ഗ്രസ്

Published : Jan 20, 2023, 07:24 PM ISTUpdated : Jan 20, 2023, 07:26 PM IST
ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി മേൽവസ്ത്രം ധരിച്ച് രാഹുൽ ​ഗാന്ധി; ജാക്കറ്റല്ലെന്ന വിശദീകരണവുമായി കോൺ​ഗ്രസ്

Synopsis

ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും ജാക്കറ്റ് ധരിക്കാതെ ടീ ഷർട്ട് മാത്രം ധരിച്ച് പര്യടനം നടത്തുന്ന രാഹുൽ ​ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലും ചർച്ചയുമായിരുന്നു.

ദില്ലി: 125 ദിവസത്തെ ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി ടീഷർട്ടിന് മുകളിൽ മറ്റൊരു വസ്ത്രം ധരിച്ച് കോൺ​​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും ജാക്കറ്റ് ധരിക്കാതെ ടീ ഷർട്ട് മാത്രം ധരിച്ച് പര്യടനം നടത്തുന്ന രാഹുൽ ​ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ വൈറലും ചർച്ചയുമായിരുന്നു. എന്നാൽ, യാത്ര വ്യാഴാഴ്ച ജമ്മു കശ്മീരിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുൽ കോട്ട് ധരിച്ചത്. ജമ്മു കാശ്മീരിന്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വെള്ളിയാഴ്ച കത്വയിലെ ഹത്‌ലി മോറിൽ നിന്ന് യാത്ര പുനരാരംഭിച്ചപ്പോൾ കോട്ട് ധരിച്ചത്. അതേസമയം, ജാക്കറ്റല്ല, മഴക്കോട്ടാണ് രാഹുൽ ധരിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി. കേരള പ്രദേശ് മഹിളാ കോൺഗ്രസ് പങ്കിട്ട വീഡിയോയിൽ, ചാറ്റൽ മഴ നിലച്ചതിന് ശേഷം ഗാന്ധി തന്റെ കോട്ട് അഴിച്ചുമാറ്റി. ഓൺലൈനിലും ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ശൈത്യകാലം കനക്കുകയാണ്. പലയിടത്തും അതിശൈത്യം റിപ്പോർട്ട് ചെയ്തു. എങ്കിൽപോലും ഇതുവരെ ജാക്കറ്റ് ധരിക്കാതെയാണ് രാഹുൽ യാത്ര ചെയ്തത്. ശൈത്യകാലത്ത് ജാക്കറ്റ് ധരിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് രാഹുൽ ഗാന്ധിയെ അനുയായികൾ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. കൊടുംതണുപ്പിൽ പാവങ്ങൾ ബുദ്ധിമുട്ടുന്നതുകൊണ്ടാണ് താൻ ജാക്കറ്റ് ധരിക്കാത്തതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വെള്ളിയാഴ്ച രാവിലെ ഭാരത് ജോഡോ യാത്ര ഏകദേശം 15 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. രാവിലെ ഏഴുമണിക്ക് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ കാരണം ഇത് വൈകുകയായിരുന്നു. കനത്ത സുരക്ഷയാണ് യാത്രയ്ക്ക് ഒരുക്കിയത്. കശ്മീരി നേതാവും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ഗാന്ധിയെ ലഖിംപൂർ അതിർത്തിയിൽ രാഹുലിനെ സ്വീകരിച്ചു. ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് സഞ്ജയ് റാവത്തും മാർച്ചിൽ പങ്കെടുത്തു. ജനുവരി 30ന് ശ്രീനഗറിൽ ഗാന്ധി ദേശീയ പതാക ഉയർത്തുന്നതോടെ കാൽനട ജാഥ സമാപിക്കും. 2022 സെപ്റ്റംബർ 7-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ