'ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ'; പിറന്നാൾ ആശംസകളുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Sep 17, 2020, 11:32 AM IST
Highlights

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആശംസാ സന്ദേശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ' എന്നാണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തത്. 

Wishing PM Narendra Modi ji a happy birthday.

— Rahul Gandhi (@RahulGandhi)

നിരവധി നേതാക്കളാണ് പ്രധാനമന്ത്രിക്ക് ആശംസയുമായി രം​ഗത്തെത്തുന്നത്. 'ജന്മദിനാശംസകൾ നേരുന്നു സർ. നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു' എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്. 

. Wishing you a very happy birthday Sir. I pray for your long and healthy life.

— Arvind Kejriwal (@ArvindKejriwal)

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍. അതേസമയം, മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവനവാര പരിപാടികളാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.

click me!