അറിഞ്ഞിരിക്കണം ഈ വമ്പൻ മാറ്റങ്ങൾ! റെയിൽവേ പിഴ തുക കൂടും, പാസ്‌പോർട്ട് നിരക്കുകൾ ഉയരും; ഇന്ന് മുതൽ രാജ്യത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതാ

Published : Jul 01, 2026, 12:15 AM IST
Passport Indian Railway Aadhar card

Synopsis

ജൂലൈ 1 മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. ട്രെയിൻ യാത്രയിലെ പിഴ വർദ്ധന, പുതിയ പാസ്‌പോർട്ട് നിരക്കുകൾ, എൽപിജി വിലയിലെ മാറ്റങ്ങൾ, ആധാർ സൗജന്യ അപ്‌ഡേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി അറിയാം.

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ രാജ്യത്തെ വിവിധ മേഖലകളിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ പിഴത്തുക, പാസ്‌പോർട്ട് നിരക്കുകൾ, എൽപിജി വില, ആധാർ അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് നിർണായകമായ ഈ പരിഷ്‌കാരങ്ങൾ ഉണ്ടാകുന്നത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴ

ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴത്തുക ജൂലൈ 1 മുതൽ 250 രൂപയിൽ നിന്നും 500 രൂപയായി ഉയരും. സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. ഇതിനുപുറമേ, മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റുമായി യാത്ര ചെയ്യുക, ട്രെയിനിൽ ബഹളം വയ്ക്കുക, നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുക എന്നിവയും കനത്ത പിഴ ഈടാക്കുന്നതിന് കാരണമാകും.

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിക്കും

ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിനുള്ള അപേക്ഷാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്നും 2,500 രൂപയായി കൂടും. 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി ഉയരും. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് 5,000 രൂപയും, 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 6,000 രൂപയുമാണ് പുതിയ നിരക്ക്.

ഇന്ധന-എൽപിജി വിതരണത്തിലെ മാറ്റങ്ങൾ

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പിൻവലിക്കും. ഇനി മുതൽ 200 ലിറ്റർ ഡീസൽ പരിധി ഉണ്ടായിരിക്കില്ല. ആഭ്യന്തര - വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും. ഇതോടൊപ്പം സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും പരിഷ്കരണങ്ങൾ ഉണ്ടായേക്കാം.

ആധാർ കാർഡ് സൗജന്യ അപ്‌ഡേറ്റ്

ആധാർ കാർഡിൽ ഇ-മെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാൻ അവസരമുണ്ട്. മുൻപ് ഇതിനായി 75 രൂപ ഫീസ് ഈടാക്കിയിരുന്നു.

ആദായ നികുതി റിട്ടേൺ സമയപരിധി

2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലൈ 31-ന് മുൻപായി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ നിശ്ചിത തീയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കും.

പുതിയ തൊഴിലുറപ്പ് പദ്ധതി

നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് 'വിബിജി രാംജി' എന്ന പേരിലുള്ള പുതിയ പദ്ധതി ജൂലൈ 1 മുതൽ രാജ്യത്ത് ആരംഭിക്കുകയാണ്.

ദേശീയ സെൻസസ് നടപടികൾ

ദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സമയം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നാളെ മുതൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും.

പിഎം കിസാൻ ഇ-കെവൈസി

പിഎം കിസാൻ പദ്ധതി വഴി ലഭിക്കുന്ന 6,000 രൂപയുടെ ആനുകൂല്യം മുടങ്ങാതെ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2 കാര്യങ്ങൾ, സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലീസ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ; കേതൻ അഗർവാൾ വധക്കേസിൽ വഴിത്തിരിവ്
ലോഹഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളുടെ തള്ളിക്കയറ്റം, 'സിയ പോയിന്റ്' ചോദിച്ചെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് അധികൃതർ