
ദില്ലി: ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്തിയപ്പോൾ പ്ലാറ്റ്ഫോമിലുള്ള കച്ചവടക്കാനോട് ഭക്ഷണം വാങ്ങി കഴിച്ച് പണം നൽകാത്ത യാത്രക്കാരന്റെ വീഡിയോ പ്രചരിക്കുന്നു.പെട്ടെന്ന് ട്രെയിൻ എടുത്തപ്പോൾ പണത്തിനായി പിന്നാലെ ഓടുന്ന കച്ചവടക്കാരന്റെ വീഡിയോ ആണ് പുറത്തുവന്നത്. നസഹായനായി അദ്ദേഹം പണം തരാൻ ആവശ്യപ്പെടുന്നതും ഒടുവിൽ നമ്പര്‍ തരൂ പണം അയച്ചിട്ടേക്കാം എന്ന് വീഡിയോ പകര്‍ത്തിയ യാത്രക്കാരൻ പറയുന്നതും, ട്രെയിൻ വേഗം കൂടിയപ്പോൾ പ്ലാറ്റ്ഫോമിൽ തകര്‍ന്നിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഏതോ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ. ട്രെയിൻ വേഗത കൂട്ടി മുന്നോട്ട് പോകുമ്പോൾഒരു കമ്പാർട്ട്മെൻ്റിലേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം യാത്രക്കാരനോട് പണം തിരികെ നൽകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകുന്നില്ല. ഈ സമയം വീഡിയോ റെക്കോർഡ് ചെയ്തിരുന്നയാൾ വെൻഡറോട് ഫോൺ നമ്പർ ചോദിക്കുന്നുണ്ടായിരുന്നു.
വീഡിയോ വൈറലായതോടെ, യാത്രക്കാരൻ്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണുണ്ടായത്. സത്യസന്ധമായി അധ്വാനിക്കുന്ന ഒരാളുടെ ദുരിതം പലരെയും വേദനിപ്പിച്ചു.'കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിനുവേണ്ടി ഓടുന്ന ഈ യുവാവിനെ കാണുന്നത് അതീവ ദുഃഖകരമാണ്'. ഒരാൾ കുറിച്ചു. 'മനുഷ്യത്വം മരിച്ചിരിക്കുന്നു. കുറച്ച് പണത്തിനുവേണ്ടി, സാധനം വാങ്ങിയ ശേഷം ഒരാളെ ട്രെയിനിനൊപ്പം ഓടാൻ നിർബന്ധിക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. ചെറിയ കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാര്‍ക്ക് നീതി ഉറപ്പാക്കാൻ അധികാരികൾ യാത്രക്കാരനെ തിരിച്ചറിയണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.