ഈ ട്രെയിനുകളിലെ ഭക്ഷണത്തിന്‍റെ വില തൊട്ടാല്‍ പൊള്ളും.!

By Web TeamFirst Published Nov 15, 2019, 6:11 PM IST
Highlights

തുരന്തോ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ക്ലാസ് യാത്രക്കാര്‍ക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കന്‍ഡ് എസി യാത്രക്കാര്‍ ഒരു കപ്പ് ചായയ്ക്ക് 20 രൂപയും നല്‍കേണ്ടി വരും. 

മുംബൈ: ഇനിമുതല്‍ ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തിന് ഇരട്ടിച്ചാര്‍ജ്. ചായ, ഊണ് ഉള്‍പ്പെടെ ഉള്ള ഭക്ഷണത്തിനാണ് വില കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വിലയാണ് കൂട്ടുന്നത്. എന്നാല്‍ ഊണിന്‍റെ നിരക്ക് എല്ലാ ട്രെയിനുകളിലും ഉയരും. 

ഐആര്‍സിടിയുടെ അപേക്ഷ പ്രകാരം വില വര്‍ധനയുടെ കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാര്‍ ചായയ്ക്ക് 35 രൂപയാണ് നല്‍കേണ്ടി വന്നത്. 

തുരന്തോ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ക്ലാസ് യാത്രക്കാര്‍ക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കന്‍ഡ് എസി യാത്രക്കാര്‍ ഒരു കപ്പ് ചായയ്ക്ക് 20 രൂപയും നല്‍കേണ്ടി വരും. 

ഒന്നാം ക്ലാസ് എസിയില്‍ പ്രഭാതഭക്ഷണത്തിന് 140 രൂപയും, രണ്ടാംക്ലാസ് എസിയില്‍ 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിന് 245 രൂപയും 185 രൂപയും ഈടാക്കും. വരുന്ന നാല് മാസത്തിനുള്ളില്‍ പരിഷ്കരിച്ച മെനുവും ഭക്ഷണവിലയും നിലവില്‍വരും.

click me!