ആദ്യം ഇൻകം ടാക്സ്, പിന്നെ എൻഫോഴ്‌സ്മെന്റ് ഇപ്പോൾ സിബിഐ; ആംനെസ്റ്റി ഇന്റർനാഷണൽ ഓഫീസിൽ വീണ്ടും റെയ്‌ഡ്

Published : Nov 15, 2019, 06:09 PM IST
ആദ്യം ഇൻകം ടാക്സ്, പിന്നെ എൻഫോഴ്‌സ്മെന്റ് ഇപ്പോൾ സിബിഐ; ആംനെസ്റ്റി ഇന്റർനാഷണൽ ഓഫീസിൽ വീണ്ടും റെയ്‌ഡ്

Synopsis

വിദേശ ഫണ്ടിംഗ് നിയമങ്ങൾ തെറ്റിച്ചെന്ന ആരോപണം നേരിടുന്ന കേസിലാണ് ആംനെസ്റ്റിക്ക് എതിരെ അന്വേഷണം നടക്കുന്നത് ഇതേ കേസിലാണ് കഴിഞ്ഞ വർഷം ഇൻകം ടാക്സും കഴിഞ്ഞ മാസം എൻഫോഴ്‌സ്മെന്റും ഇവിടെ റെയ്‌ഡ് നടത്തിയത്

ബെംഗളുരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഓഫീസിൽ  സിബിഐ റെയ്‌ഡ്. വിദേശ ഫണ്ടിംഗ് നിയമങ്ങൾ തെറ്റിച്ചെന്ന ആരോപണം നേരിടുന്ന കേസിലാണ് ആംനെസ്റ്റിക്ക് എതിരെ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബെംഗളുരുവിലെ ഇന്ദിരാ നഗറിലുള്ള ഓഫീസിൽ റെയ്ഡ് നടന്നത്.

ഇതേ കേസിൽ ഒക്ടോബർ 25 ന് എൻഫോഴ്സ്മെന്റ് വിഭാഗവും ആംനെസ്റ്റിയുടെ ഓഫീസിൽ റെയ്‌ഡ് നടത്തിയിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കഴിഞ്ഞ വർഷവും ഇതേ ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. അന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്.  ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ആംനെസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ
ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു; അമുൽ ഡയറിക്ക് ഇനി പുതിയ നേതൃത്വം