ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം; 11 പേർക്ക് പരിക്ക്

Published : May 11, 2020, 08:39 AM ISTUpdated : May 11, 2020, 09:53 AM IST
ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം; 11 പേർക്ക് പരിക്ക്

Synopsis

മരിച്ചവരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; എംബിബിഎസ് വിദ്യാർത്ഥികൾ ആശങ്കയിൽ; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ
77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകൾ, ദില്ലിയിൽ അതീവജാ​​ഗ്രത