
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം മഴക്കെടുതിയിൽ മരിച്ചത് 18 പേരാണ്. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. സമീപപ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 116 ആയി. 1230 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായതായാണ് സർക്കാർ കണക്കുകൾ.
രാജസ്ഥാനിലും ശക്തമായ മഴ തുടരുന്നു. അജ്മീറിൽ കുടുങ്ങിക്കിടന്ന 176 പേരെ എസ്ഡിആർഎഫ് രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam