ബില്ലുകളിലെ സമയപരിധി: രാഷ്ട്രപതികളുടെ ചോദ്യങ്ങൾ സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും

Published : Jul 19, 2025, 09:43 PM IST
The Supreme Court of India (Photo/ANI)

Synopsis

കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

ദില്ലി : നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയിൽ രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ ഭരണഘടന ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാഷ്ട്രപതിയുടെ റഫറൻസിൽ ചൊവ്വാഴ്ച വാദം കേൾക്കും. ഭരണഘടനയില്ലാത്ത കാര്യം നിർദ്ദേശിക്കാൻ കോടതിക്ക് അധികാരം ഉണ്ടോ എന്നതടക്കം ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണ്ണർ പിടിച്ചു വച്ചതിനെതിരായ ഹർജികളിലാണ് ഈ വർഷം ഏപ്രിലിൽ ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിർണ്ണായ വിധി പ്രസ്താവിച്ചത്. ഗവർണ്ണർക്ക് മുന്നിൽ ബില്ലെത്തിയാൽ ഒന്നു മുതൽ മൂന്നു മാസത്തിനകം തീരുമാനം എടുക്കണം. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്നു മാസം ആയിരിക്കും സമയപരിധി. ഗവർണ്ണർ പിടിച്ചു വച്ച ബില്ലുകൾ എല്ലാ പാസ്സായതായി കണക്കാക്കാമെന്നും കോടതി വിധിച്ചിരുന്നു.

പതിനാല് ചോദ്യങ്ങളാണ് ഈ വിധിയിൽ രാഷ്ട്രപതി സുപ്രീംകോടതിയോട് ആരാഞ്ഞത്. ഭരണഘടനയിൽ പറയാത്ത സമയപരിധി നിശ്ചയിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം. രാഷ്ട്രപതിയുടെയും ഗവ‍ർണ്ണറുടെയും വിവേചന അധികാരത്തിൽ ഇടപെടാൻ ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് കോടതിക്ക് അധികാരം ഉണ്ടോ എന്ന ചോദ്യവും രാഷ്ട്രപതി ഉന്നയിച്ചു. ഗവർണ്ണർ ഒപ്പിടാത്ത ബില്ലുകൾ എങ്ങനെ നിയമമായി കണക്കാക്കാമെന്ന ചോദ്യവും രാഷ്ട്രപതിയുടെ റഫറൻസിലുണ്ട്. ഗവർണ്ണർക്കെതിരെ കേരളം നൽകിയ ഹർജി തമിഴ്നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.

ഗവർണ്ണർമാരുടെ നടപടികൾക്ക് സുപ്രീംകോടതി വിധി കടുത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറൻസിലൂടെയുള്ള എതിർ നീക്കം സർക്കാർ നടത്തിയത്. രാഷ്ട്രപതിക്ക് നിർദ്ദേശം നല്കാൻ കോടതിക്ക് അധികാരം ഇല്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആഞ്ഞടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബിആർ ഗവായി അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദ്രുക്കർ എന്നിവരും അംഗങ്ങളാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം