നദീ സംയോജനം: ബിജെപിയുടെ പ്രകടന പത്രികയെ സ്വാഗതം ചെയ്ത് രജനീകാന്ത്

By Web TeamFirst Published Apr 9, 2019, 3:10 PM IST
Highlights

അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതിയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. 

ചെന്നൈ: വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യത്തെ പ്രധാന നദികളെ സംയോജിപ്പിക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് നടന്‍ രജനീകാന്ത്. താന്‍ ഒരുപാട് കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇതെന്ന് രജനീകാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരുന്നത് എന്നറിയില്ല. ബിജെപി പ്രകടന പത്രികയില്‍ നദീസംയോജനം സാധ്യമാകും എന്ന വാഗ്ദാനമുള്ളതായി കണ്ടു. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നപക്ഷം ആദ്യം നടപ്പാക്കേണ്ട പദ്ധതിയാണിത്. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയുടെ സ്വപ്നപദ്ധതിയായിരുന്നു ഇത്. 

അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതിയെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. നദീസംയോജനം നടപ്പാക്കുമെന്നും ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിക്കുമെന്നും എന്നും ബിജെപി പ്രകടന പത്രികയിലുണ്ട്. നദീസംയോജനം യഥാര്‍ത്ഥ്യമായാല്‍ നാട്ടിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് അവസാനമാകും. ഒരുപാട് കോടി ആളുകള്‍ക്ക് ജോലികിട്ടും കൃഷിക്കും വ്യവസായത്തിനും ഇതു തുണയാവും - ചെന്നൈയില്‍ മാധ്യമങ്ങളെ കണ്ട രജനീകാന്ത് പറഞ്ഞു.

click me!