
ജയ്പുര്‍: ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഇതിനായുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
ആള്‍ക്കൂട്ട ആക്രമങ്ങളിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam