വിവാ​ഹമോചിതനാകാതെ രണ്ടാം വിവാഹം വിവാദമായി; ഐപിഎസ് ഓഫിസർക്ക് ധനനഷ്ടം, മാനഹാനി 

Published : Feb 18, 2025, 04:19 PM IST
വിവാ​ഹമോചിതനാകാതെ രണ്ടാം വിവാഹം വിവാദമായി; ഐപിഎസ് ഓഫിസർക്ക് ധനനഷ്ടം, മാനഹാനി 

Synopsis

കേസ് രാജസ്ഥാൻ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും എത്തി. വിധി ഉദ്യോ​ഗസ്ഥന് അനുകൂലമായിരുന്നെങ്കിലും തരംതാഴ്ത്താനായിരുന്നു സർക്കാർ തീരമാനം.

ജയ്പൂർ: കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജസ്ഥാൻ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തി. ഐപിഎസ് ഉദ്യോ​ഗസ്ഥനായ പങ്കജ് കുമാർ ചൗധരിയെയാണ് അന്വേഷണത്തിന് ശേഷം മൂന്ന് വർഷത്തേക്ക് തരംതാഴ്ത്തിയത്. ലെവൽ 11 സീനിയർ ശമ്പള സ്കെയിലിൽ നിന്ന് ലെവൽ 10 ജൂനിയർ ശമ്പള സ്കെയിലിലേക്ക് അദ്ദേഹത്തെ മാറ്റി. രാജസ്ഥാനിൽ ഇതാദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്നത്. ചൗധരിയുടെ രണ്ടാം വിവാഹം വിവാദമായതിനെ തുടർന്നാണ് വിവാദമുണ്ടായത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെ തന്നെ അദ്ദേഹം കുറച്ച് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നായിരുന്നു ആരോപണം.

കേസ് രാജസ്ഥാൻ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും എത്തി. വിധി ഉദ്യോ​ഗസ്ഥന് അനുകൂലമായിരുന്നെങ്കിലും തരംതാഴ്ത്താനായിരുന്നു സർക്കാർ തീരമാനം.  2020-ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും 2021-ൽ ഹൈക്കോടതിയും 2021-ൽ സുപ്രീം കോടതിയും തനിക്ക് അനുകൂലമായി വിഘി പറഞ്ഞതാണെന്നും നടപടി അന്യായമാണെന്നും ചൗധരി പറഞ്ഞു.

Read More 'തലപ്പാവും ഷൂലേസും വരെ അഴിപ്പിച്ചു, ഇന്ന് 44 ലക്ഷത്തിന്‍റെ കടക്കാരനാണ്': യുഎസിൽ നിന്ന് തിരിച്ചെത്തിയ 21കാരൻ

എന്നാൽ, അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ചൗധരി. നിലവിൽ ജയ്പൂരിലെ കമ്മ്യൂണിറ്റി പോലീസിംഗിൽ സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു. തരംതാഴ്ത്തലിനുശേഷം, അദ്ദേഹത്തിന്റെ പദവി പൊലീസ് സൂപ്രണ്ട് (ലെവൽ 10) ആയി മാറ്റി.

Asianet News Live
 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം